കൊച്ചി: സുരക്ഷിത പൊതുഗതാഗത സംവിധാനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി. എ ) സംഘടിപ്പിക്കുന്ന ഏകദിന ശില്പശാല ഇന്ന് രാവിലെ 9.30 ന് പാലാരിവട്ടം റിനൈ ഹോട്ടൽ ഓഡിറ്റോറിയത്തിൽ ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ഉദ്ഘാടനം ചെയ്യും. മന്ത്രി എം.വി. ഗോവിന്ദൻ ഓൺലൈനായി പങ്കെടുക്കും. മേയർ എം.അനിൽകുമാർ, ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ ഉമ തോമസ്, ടി.ജെ.വിനോദ്, കെ.ജെ.മാക്‌സി, പി.വി.ശ്രീനിജിൻ തുടങ്ങിയവർ പങ്കെടുക്കും.

സമാപന സമ്മേളനം വ്യവസായ മന്ത്രി പി.രാജീവ് ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്യും.