കൊച്ചി: ഈ വർഷത്തെ രണ്ടാംസീസൺ ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) മത്സരങ്ങൾ സെപ്റ്റംബർ നാലിന് ആരംഭിക്കും. ജില്ലയിൽ ഒക്ടോബർ ഒന്നിന് പിറവത്തും എട്ടിന് മറൈൻഡ്രൈവിലും മത്സരങ്ങൾ നടക്കും. പിറവത്തെ വള്ളംകളി മത്സരത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രാദേശിക കമ്മിറ്റിയോഗം കൊള്ളിക്കൽ ഇറിഗേഷൻ ഐ.ബിയിൽ 12ന് രാവിലെ പത്തിന് അനൂപ് ജേക്കബ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേരും.