കാലടി: ഓണത്തിന് മുന്നോടിയായി എക്സൈസ് സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് നടത്തിയ പരിശോധനയിൽ മഞ്ഞപ്ര മേരിഗിരിയിൽ നിന്ന് 80 ലിറ്റർ ചാരായം 600 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു. പണി നിർത്തിവച്ചിരിക്കുന്ന ഇഷ്ട്ടിക കളത്തിന്റെ പൂട്ടിക്കിടന്ന ഷെഡ്‌ഡിലാണ് ഇവ കണ്ടെത്തിയത്. പ്രതികളെക്കുറിച്ച് എക്സൈസ് അന്വേഷണം ആരംഭിച്ചു. പരിശോധനയിൽ എക്സൈസ് ഇൻസ്‌പെട്കർ കെ. ആർ.രാം പ്രസാദ്, പ്രിവന്റീവ് ഓഫീസർമാരായ ടി.ഡി.ജോസ്, ടി.വി.ജോൺസൻ, എ.സി.അരുൺകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.യു. ജോമോൻ, രജിത്. ആർ.നായർ, ഡ്രൈവർ സജീഷ് എന്നിവർ പങ്കെടുത്തു.