
കളമശേരി : ഹിന്ദു ഐക്യവേദി ഏലൂർ മുനിസിപ്പൽ സമിതിയുടെ നേതൃത്വത്തിൽ ഫാക്ട് ജംഗ്ഷനിൽ ഭീകര വിരുദ്ധ ജനജാഗരണ സദസ് നടത്തി. പ്രസിഡന്റ് ബി. മധുസൂദനൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.എം.സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി സദാശിവൻ പിള്ള , ട്രഷറർ കെ.എസ്. സനന്ദനൻ , മേഖലാ സെക്രട്ടറി കെ.കെ.ഷാജി, താലുക്ക് കമ്മിറ്റി അംഗം വി. ബേബി, ഏലൂർ മുനിസിപ്പൽ സമിതി ജനറൽ സെക്രട്ടറി കെ.കൃഷ്ണദാസ്, ട്രഷറർ പി.എസ്സ്. സേതുനാഥ്, സെക്രട്ടറി രാജൻ നാവുള്ളി എന്നിവർ സംസാരിച്ചു