ms-vijayan-92

പറവൂർ: എഴുത്തുകാരനും ആദ്യകാല കമ്യൂണിസ്റ്റ് നേതാവുമായ കൊട്ടുവള്ളിക്കാട് മൂലേക്കാട്ട് എം.എസ്. വിജയൻ (92) നിര്യാതനായി. ഇനിയും കാത്തിരിക്കാനില്ല, ഞാൻ വ്യത്യസ്തൻ എന്നീ നോവലുകളും മകളേ നീ ഭാഗ്യവതി എന്ന നാടകവും രചിച്ചിട്ടുണ്ട്. വട്ടക്കണ്ണുള്ള ചെല്ലമ്മ, മികച്ച കൈയടക്കം തുടങ്ങി ഒട്ടേറെ ചെറുകഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൊട്ടുവള്ളിക്കാട് എച്ച്.എം.വൈ സഭ പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ പി.പി. അംബുജാക്ഷി (റിട്ട. അദ്ധ്യാപിക എച്ച്.എം.വൈ.എസ്. ഹയർ സെക്കൻഡറി സ്‌കൂൾ, കൊട്ടുവള്ളിക്കാട്). മക്കൾ: എം.വി. അജിത്കുമാർ (റിട്ട. മേജർ ഇറിഗേഷൻ), എം.വി. സുജിത്കുമാർ (തീരദേശ പൊലീസ് ബോട്ട് ഡ്രൈവർ), ഗംഗ, യമുന. മരുമക്കൾ: ജയകുമാർ (റിട്ട. എസ്.ഐ), നവിൻ, റീന, മിനി (കെ.എസ്.ഇ.ബി).