flag

കൊച്ചി: സ്വാതന്ത്യദിനാഘോഷത്തിന്റെ ഭാഗമായി റെസിഡന്റ്‌സ് അസോസിയേഷൻ കോ ഓർഡിനേഷൻ കൗൺസിൽ (റാക്കോ ) ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വീടുകൾക്ക് ത്രിവർണ്ണ പതാകകൾ കൈമാറി. ജില്ല പ്രസിഡന്റ് കുമ്പളം രവി അബ്ദുൾ ഖാദറിന് പതാക കൈമാറി ഉദ്ഘാടനം നിർവഹിച്ചു. കൗൺസിലർ സുധ ദിലീപ് കുമാർ, റാക്കോ സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ് , മുൻ കൗൺസിലർ കെ.വി.പി. കൃഷ്ണകുമാർ, കെ.എസ്. ദിലിപ് കുമാർ , ഏലൂർ ഗോപിനാഥ്, രാധാകൃഷ്ണൻ കടവുങ്കൻ, കെ.കെ.വാമലോചനൻ , ഗോപിനാഥ കമ്മത്ത്, ഗ്രേസി തോമസ് , വേണു കറുകപ്പള്ളി എന്നിവർ സംസാരിച്ചു.