southern

കൊച്ചി : സെവന്ത് ഡേ അഡ്വെൻറ്റിസ്റ്റ് സഭയുടെ 23-ാം സതേൺ ഏഷ്യാ ഡിവിഷൻ കൗൺസിൽ ഇന്നു മുതൽ 13 വരെ പുനെയിലെ സ്‌പൈസർ അഡ്വെൻറ്റിസ്റ്റ് യൂണിവേഴ്‌സിറ്റി കാമ്പസിൽ വച്ച് നടക്കും. ആഗോള സഭയുടെ സെക്രട്ടറി എൽഡർ എർട്ടൺ കോലർ, ട്രഷറർ എൽഡർ പോൾ ഡഗ്ലസ് എന്നിവർ മുഖ്യാതിഥികളാവും. സതേൺ ഏഷ്യാ ഡിവിഷൻ പ്രസിഡന്റ് പാസ്റ്റർ എസ്രാസ് ലക്രാ കൗൺസിലിനു നേതൃത്വം നൽകും. കൗൺസിൽ കേരളത്തിലെ സഭയുടെയും പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കും. ഇന്ത്യ, ഭൂട്ടാൻ, മാലിദ്വീപ്, നേപ്പാൾ എന്നീ നാല് രാജ്യങ്ങൾ ഉൾപ്പെടുന്നതാണ് സതേൺ ഏഷ്യാ ഡിവിഷനെന്ന് പാസ്റ്റർ ടി.കെ. അജിത് പറഞ്ഞു.