കൊച്ചി: മണ്ണൂത്തി അങ്കമാലി ദേശീയപാതയുടെ നിർമ്മാണത്തിൽ സി.ബി.ഐ 102 കോടിയുടെ അഴിമതി ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആം ആദ്മി പാർട്ടി എറണാകുളം ജില്ലാ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. കോൺഗ്രസ് സർക്കാരിന്റെ കാലത്ത് നടന്ന അഴിമതിയിൽ പ്രോസിക്യൂഷൻ അനുമതി തടയുന്നതിൽ ഇടതുമുന്നണിയും മൗനം പാലിക്കുകയാണ്. സി.ബി.ഐ പ്രതിചേർത്ത സ്വകാര്യ എൻജിനിയറിംഗ് കൺസൽട്ടൻസി ഉദ്യോഗസ്ഥരോടൊപ്പം കരാറുകാരായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ (പൈവറ്റ് ലിമിറ്റഡ്) കമ്പനിക്കെതിരെയും ദേശീയപാതാ വികസന അതോറിട്ടി ഉദ്യോഗസ്ഥർക്കെതിരെയും നടപടികൾ സ്വീകരിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.