കുറുപ്പംപടി: എറണാകുളം ജില്ലാ ടഗ് ഒ
ഫ് വാർ അസോസിയേഷന്റെ നേതൃത്വത്തിലെ അണ്ടർ 17,13 വടംവലി ചാമ്പ്യൻഷിപ്പ് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷാൻ മുഹമ്മദ് അധ്യക്ഷനായി. സെക്രട്ടറി മുഹമ്മദ് റഷീദ്, വൈസ് പ്രസിഡന്റ് സജീവ് ജോസഫ്, ട്രഷറർ ടി.എ.ഷാനവാസ്, കെ.എസ്. ഷറഫുദ്ദീൻ, സീമ ദൃവച്ഛ് തുടങ്ങിയവർ നേതൃത്വം നൽകി. 17 വയസിന് താഴെ ആൺകുട്ടികളുടെ വിഭാഗത്തിൽ സെന്റ് സെബാസ്റ്റ്യൻ ഹൈസ്കൂൾ കാഞ്ഞൂർ എ ടീം ജേതാക്കളായി. പെൺകുട്ടികളുടെ വിഭാഗത്തിൽ സെന്റ് സെബാസ്റ്റ്യൻ ഹൈസ്കൂൾ കാഞ്ഞൂരിനാണ് ഒന്നാം സ്ഥാനം. മിക്സഡ് കാറ്റഗറിയിൽ ഗാർഡിയൻ എയ്ഞ്ചൽ മണ്ണൂർ എ ടീം ആദ്യം സ്ഥാനം സ്വന്തമാക്കി. 13 വയസിന് താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ സെന്റ് സ്റ്റീഫൻസ് ഹൈസ്കൂൾ കീരംപാറ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിജയികൾക്ക് ടഗ് ഒഫ് വാർ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഷാൻ മുഹമ്മദ് ട്രോഫികൾ വിതരണം ചെയ്തു.