
കൊച്ചി: ഹെഡ്സ്റ്റാർട്ട് നെറ്റ്‌വർക്ക് ഫൗണ്ടേഷൻ കേരള സ്റ്റാർട്ടപ് മിഷനുമായി സഹകരിച്ച് ഇരുപതിലധികം സ്പീക്കമാരുമായി സ്റ്രാർട്ടപ് നിക്ഷേപങ്ങളും ഫണ്ടിംഗും എന്ന വിഷയത്തിൽ 13ന് രാവിലെ 10ന് കളമശേരി ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ് കോംപ്ലക്സിൽ സമ്മേളനം സംഘടിപ്പിക്കും. ഹൈബി ഈഡൻ എം.പി, കേരള സ്റ്രാർട്ടപ് മിഷൻ സി.ഇ.ഒ അനൂപ് അംബിക, ബിൾഡ് നെക്സ്റ്റ് സി.ഇ.ഒ വി. ഗോപീകൃഷ്ണൻ, ചെന്നൈ എയ്ഞ്ചൽസ് നിക്ഷേപകൻ ചന്തു നായർ, സ്റ്രാൻഫോർഡ് സീഡിൽ നിന്ന് അദിതി ശേഷാദ്രി തുടങ്ങിയവർ സ്പീക്കർമാരായി എത്തും. വിവിധ വിഷയങ്ങളിൽ ശില്പശാലകൾ നടത്തുമെന്ന് ഇവന്റ് കോ-ഓർഡിനേറ്റർമാരായ മിട്ടു ടിജി, എബ്രഹാ വർഗീസ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിവരങ്ങൾക്ക് : https://bit.ly/SSKAUG22.