കുറുപ്പംപടി: യൂത്ത് കോൺഗ്രസ് പട്ടാൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യാ അനുസ്മരണവും പതാക ഉയർത്തലും നടത്തി. യൂത്ത് കോൺഗ്രസ് മുൻ ദേശീയ കോ ഓർഡിനേറ്റർ അഡ്വ. ടി.ജി.സുനിൽ ഉദ്ഘാടനം ചെയ്തു. ഒ.ബി.സി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിജീഷ് വിദ്യാധരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബിനോയി അരീക്കൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി മുഹമ്മദ് സഫീർ മുഖ്യാതിഥിയായി. നഗരസഭാ കൗൺസിലർ അനിതാ പ്രകാശ്, അരുൺ ചാക്കപ്പൻ, ജെഫർ റോഡ്രിക്സ് , രവി മുത്തങ്ങശേരി തുടങ്ങിയവർ സംസാരിച്ചു.