തൃക്കാക്കര: മുളന്തുരുത്തി ആരക്കുന്നം സെന്റ് ജോർജസ് ഹൈസ്കൂളിലെ 2022-23 അദ്ധ്യയന വർഷത്തെ കുടുംബ പി.ടി.എയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം കെ.വി.അനിത നിർവഹിച്ചു. സ്കൂളിലെ കുടുംബ പി.ടി.എ ഏഴാം വർഷത്തിലേക്ക് കടക്കുകയാണ്. ഹെഡ്മിസ്ട്രസ് സി.പ്രീത ജോസ്, സീനിയർ അസിസ്റ്റന്റ് ഡെയ്സി വർഗീസ്, കുടുംബ പി.ടി.എ കൺവീനർ ജെ.മെറീന എബ്രഹാം, എൽ.പി.സ്കൂൾ സീനിയർ അസിസ്റ്റന്റ് ഷീലു എലിസബത്ത് കുര്യൻ, ഹൈസ്കൂൾ പി.ടി.എ പ്രസിഡന്റ് ബീന പി. നായർ, എൽ.പി.സ്കൂൾ പി.ടി.എ പ്രസിഡന്റ് ജിജോ വെട്ടിക്കൽ, സ്കൂൾ ബോർഡ് അംഗം ബോബി പോൾ എന്നിവർ സംസാരിച്ചു.