മട്ടാഞ്ചേരി: നാഷണൽ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈദ്യുതി തൊഴിലാളികളും ഓഫീസേഴ്സും ജോലി ബഹിഷ്കരിച്ച് പ്രകടനവും ധർണയും നടത്തി. മട്ടാഞ്ചേരി കെ.എസ്.ഇ.ബി ഡിവിഷൻ ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം തോപ്പുംപടിയിൽ സമാപിച്ചു. പ്രതിഷേധയോഗം വാട്ടർ ട്രാൻസ്പ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് സി.ഡി. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. വി.അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. സി.പി.സന്തോഷ്, വി.പി.മിത്രൻ, തൃപുടി ജയൻ. ജയ്സൺ, പി.ഡി.ഗോപകുമാർ,സി.കെ.ജോസഫ് , ആർ.പി. പ്രദീപ് എന്നിവർ സംസാരിച്ചു.