കുറുപ്പംപടി: ക്വിറ്റ് ഇന്ത്യാ ദിനത്തിൽ കവല ശുചീകരിച്ച് യൂത്ത് കോൺഗ്രസ്. വ്യാപാര ദിനമായതിനാൽ വ്യാപാരികളും ഒപ്പംചേർന്നു. മുടക്കുഴ തുരുത്തി കവലയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരും വ്യാപാരികളും ശുചീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ഷൈമി വർഗീസ്, വ്യാപാരി വ്യവസായി അസോസിയേഷൻ പ്രസിഡന്റ് പി.പി.കുരിയാക്കോസ്, സെക്രട്ടറി ആന്റണി പോൾ, വി.ബി.ബെറിൻ, സാലി ബി. ജോയി, എൽദോ പോൾ എന്നിവർ നേതൃത്വം നൽകി.