കളമശേരി: കനത്ത മഴയിൽ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് തുറന്ന ഏലൂരിലെ ദുരിതാശ്വാസ ക്യാമ്പുകൾ തിങ്കളാഴ്ച പിരിച്ചുവിട്ടത് പ്രതിഷേധത്തിനിടയാക്കി. ഇടമലയാർ ഡാം തുറന്നുവിടുന്നതോടെ നദികളിൽ ജലനിരപ്പുയരുമെന്നും ജാഗ്രത പാലിക്കണമെന്നുമുള്ള കളക്ടറുടെ മുന്നറിയിപ്പുണ്ടായിട്ടും ക്യാമ്പ് പിരിച്ചുവിട്ട നടപടി നാട്ടുകാർ ചോദ്യം ചെയ്തു. ഇന്നലെ രാവിലെ മുതൽ പവർലൂം ഏരിയ, ബോസ്കോ കോളനി എന്നിവിടങ്ങളിൽ വെള്ളം കയറാൻ തുടങ്ങിയതോടെയാണ് പ്രശ്നമായത്. ഡെപ്യൂട്ടി തഹസിൽദാർ, വില്ലേജ് ഓഫീസർ എന്നിവരോട് നാട്ടുകാർ പരാതിപ്പെടുകയും ചെയ്തു.