കൊച്ചി: പറവൂരിൽ ഗൃഹനാഥന് കീരിയുടെ കടിയേറ്റു. ചെറിയപ്പിള്ളി കൈതാരം ബ്ലോക്കുപടി കൊച്ചിയാംപറമ്പ് സുകുമാരനെ കഴി​ഞ്ഞ ദി​വസം രാവിലെ കീരി​ ആക്രമി​ക്കുകയായി​രുന്നു. വീടിന് പുറത്ത് നിൽക്കുന്ന സമയത്ത് തൊട്ടടുത്തപറമ്പിൽ നിന്ന് ഓടി​യെത്തി​യ കീരി കാലിൽ കടിക്കുകയായിരുന്നു. തട്ടിക്കളയാൻ ശ്രമിച്ചപ്പോൾ കൈയിലും കടിയേറ്റു. റിട്ട. ഫയർഫോഴ്സ് ഉദ്യോഗസ്ഥനാണ് സുകുമാരൻ. സമീപവാസിയായ ഗംഗാധരന്റെ ഭാര്യ സുലോചനയെയും അടുക്കളയിൽ കയറി കീരി ആക്രമിച്ചു. ഇരുവരും പറവൂർ താലുക്ക് ആശുപത്രിയിൽ ചികിത്സ തേടി.