കളമശേരി: ഏലൂർ നഗരസഭയിലെ കുറ്റികാട്ടുകര സ്കൂളിൽ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പിൽ സേവനമനുഷ്ഠിച്ച സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിലെ വാളണ്ടിയർമാരെ സി.പി.എം ഇ. എം.എസ്. കോളനി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.

നഗരസഭാ ചെയർമാൻ എ.ഡി.സുജിൽ ഉദ്ഘാടനം ചെയ്തു.

ജില്ലാ യൂത്ത് കോ ഓർഡിനേറ്റർ എ.ആർ.രഞ്ജിത്ത്, കെ.ബി.സുലൈമാൻ, നിസി സാബു, എം.സാംബശിവൻ, അബ്ദുൾ സമദ് എന്നിവർ പങ്കെടുത്തു.