ആലുവ: യൂത്ത് കോൺഗ്രസ് കീഴ്മാട് മണ്ഡലം കമ്മിറ്റി ക്വിറ്റ് ഇന്ത്യ ദിനം ആചരിച്ചു. എടയപ്പുറം ഇന്ദിര ഭവന് മുന്നിൽ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി എം.എ. ഹാരിസ് പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോണി ക്രിസ്റ്റാഫർ അദ്ധ്യക്ഷത വഹിച്ചു. ഇജാസ് അഹമ്മദ് പ്രതിജ്ഞ ചൊല്ലികൊടുത്തു. താഹിർ ചാലക്കൽ, മുഹമ്മദ് അസ്ഹർ, ഷൈമോൻ, ധനേഷ്, ഷാനവാസ് നീലേത്ത്, മുഹമ്മദ് ഷാഫി, പി.എ. മുജീബ്, പി.വി. എൽദോസ്, പി.ജെ. സുനിൽ കുമാർ, ലിസി സെബാസ്റ്റ്യൻ, ശറഫുദ്ധീൻ, ശിഹാബ് എന്നിവർ സംസാരിച്ചു.
റോഡിലെ
കുഴികളടച്ച്
എൻ.വൈ.സി
നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം കൂടിയായ ക്വിറ്റ് ഇന്ത്യ ദിനത്തിൽ ആലുവ ബ്ലോക്ക് കമ്മിറ്റി ആലുവ നഗരത്തിലെ റോഡുകളിലെ കുഴികൾ അടച്ച് മാതൃകയായി. എൻ.വൈ.സി അഖിലേന്ത്യാ ജനറൽ സെക്രട്ടറി അഫ്‌സൽ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അഷ്‌കർ സലാം അദ്ധ്യക്ഷത വഹിച്ചു. എൻ.സി.പി ജില്ലാ സെക്രട്ടറി മുരളി പുത്തൻവേലി മുഖ്യപ്രഭാഷണം നടത്തി. ആലുവ ബ്ലോക്ക് പ്രസിഡന്റ് ഹുസൈൻ കുന്നുകര, ശിവരാജ് കൊമ്പാറ, അനൂബ് നൊച്ചിമ, അഫ്‌സൽ മുത്തേടൻ, രാജു തോമസ്, അബ്ദുൾ സലാം, ഷെർബിൻ കൊറയ, അബ്ദുൾ ജബ്ബാർ, ഹാരിസ് മിയ, മൈക്കിൾ ജാക്ക്‌സൺ, നെഫ്സിൻ നൗഷാദ്, സുഫൈൽ സലാം എന്നിവർ പങ്കെടുത്തു.