അങ്കമാലി: യൂത്ത് കോൺഗ്രസ് തുറവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യാ ദിനാചാരണം നടത്തി. മണ്ഡലംപ്രസിഡന്റ് സുനിൽ പൈനാടത്ത് അദ്ധ്യക്ഷത വഹിച്ചു. അങ്കമാലി നിയോജകമണ്ഡലം പ്രസിഡന്റ് ആന്റണി തോമസ് ഉത്ഘടനം ചെയ്ത് . തുറവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.പി. മാർട്ടിൻ മുഖ്യ പ്രഭാഷണം നടത്തി.
നിയകകമണ്ഡലം വൈസ് പ്രസിഡന്റ് അഖിൽ ഡേവിഡ്, കെ.എസ്.യു പ്രസിഡന്റ് അലക്സ് അന്റു, പഞ്ചായത്ത് അംഗം മനു മഹേഷ്, സിനോബി ജോയി യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് മാരായ സ്റ്റെഫിൻ ജോസ്, റിക്സൺ ദേവസി , തുടങ്ങിയവർ സംസാരിച്ചു.