നെടുമ്പാശേരി: സത്യത്തിനും ധർമ്മത്തിനും വേണ്ടി സർവ്വവും സമർപ്പിക്കുക എന്നതാണ് മുഹറം നൽകുന്ന സന്ദേശമെന്ന് ജീലാനി സ്റ്റഡി സെന്റർ മുഖ്യരക്ഷധികാരി നാഇബെ ഖുത്ബുസ്സമാൻ ഡോ. ശൈഖ് നിസാമുദ്ധീൻ സുൽത്താൻ ശാഹ് ഖാദിരി ചിശ്തി പറഞ്ഞു.

മുഹറം 10 നോടനുബന്ധിച്ച് ആലുവ ജീലാനി ശരീഫിൽ നടന്ന മഹാസംഗമത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ദൈവിക നോട്ടം മനുഷ്യ ഹൃദയങ്ങളിലേക്കാണെന്ന യാഥാർഥ്യം മറന്നു കൊണ്ട് കേവലം ബാഹ്യപ്രകടനങ്ങളിലൂടെ ജീവിതവിശുദ്ധി കൈവരിക്കാമെന്ന വ്യർത്ഥമായ ചിന്തയിലൂടെ മുന്നോട്ട് പോകുന്നവർക്ക് വ്യക്തമായ മാർഗ്ഗനിർദ്ദേശം നൽകുവാൻ ഖുത്ബുസ്സമാൻ മഹാനാവർകളുടെ ശിഷ്യന്മാർ ശ്രദ്ധിക്കണമെന്നും ഡോ. ശൈഖ് നിസാമുദ്ധീൻ സുൽത്താൻ പറഞ്ഞു.