summit

കൊച്ചി: അനസ്‌തേഷ്യാ വിദഗ്ദ്ധരുടെ 14-ാമത് അന്താരാഷ്ട്ര സമ്മേളനം 12 ന് കൊച്ചി ലേ മെറിഡിയൻ കൺവെൻഷൻ സെന്ററിൽ ആരംഭിക്കും. ഇന്ത്യൻ സൊസൈറ്റി ഒഫ് അനസ്‌തേഷ്യോളജിസ്റ്റും സാർക്ക് അസോസിയേഷൻ ഒഫ് അനസ്‌തേഷ്യോളജിസ്റ്റും ചേർന്നാണ് മൂന്ന് ദിവസത്തെ സമ്മേളനം സംഘടിപ്പിക്കുന്നത്.

തിരുവനന്തപുരം ഇൻസ്റ്റിറ്റിയൂട്ട് ഒഫ് പാലിയേറ്റീവ് കെയർ സയൻസസ് ഡയറക്ടർ പ്രൊഫ. ഡോ. എം.ആർ. രാജഗോപാൽ 12ന് വൈകിട്ട് 6ന് മണിക്ക് ഉദ്ഘാടനം ചെയ്യും.

കൊവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം രാജ്യത്ത് നടക്കുന്ന ആദ്യ അന്താരാഷ്ട്ര മെഡിക്കൽ സമ്മേളനമാണിതെന്ന് സംഘാടക സമിതി സെക്രട്ടറി ഡോ. ജേക്കബ് എബ്രഹാം പറഞ്ഞു. 120ലധികം വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നടത്തുമെന്ന് ഡോ. ജേക്കബ് എബ്രഹാം പറഞ്ഞു.