തൃപ്പൂണിത്തുറ: കോൺഗ്രസ് തൃപ്പൂണിത്തുറ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യ അനുസ്മരണ ദിനം ആചരിച്ചു. അനുസ്മരണ സമ്മേളനം കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.വിനോദ് പതാക ഉയർത്തി. ഡി.സി.സി ജനറൽ സെക്രട്ടറി രാജു പി.നായർ മുഖ്യ പ്രഭാഷണം നടത്തി. മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുനീല സിബി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ പി.സി.പോൾ, കെ.കേശവൻ, സാജു പൊങ്ങലായിൽ, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ ഡി.അർജുനൻ, സി.എസ്.ബേബി, കെ.ബി.വേണുഗോപാൽ, രവി മേനോക്കി, ദേവി പ്രിയ, പി.ദിനേശൻ, അജിത്ത് പ്രസാദ് തമ്പി, വി.പി.സതീശൻ, നന്ദകുമാർ, മീര ബാബു, ദേവിക കണ്ണങ്ങനാട്ട്, ആശ മേനോൻ, പി.ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.