മൂവാറ്റുപുഴ: റാക്കാട് സെന്റ് മേരീസ് ജേക്കബേറ്റ് സിറിയൻ കത്തീഡ്രൽ നേർച്ചപ്പള്ളിയിൽ സെന്റ് മേരീസ് സൺഡേ സ്കൂൾ, മോർ ഈവാനിയോസ് യൂത്ത് അസോസിയേഷൻ, മർത്തമറിയം വനിതാസമാജം എന്നിവയുടെ സംയുക്ത വാർഷികവും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണവും നടത്തി. യൂത്ത് അസോസിയേഷൻ അഖില മലങ്കര വൈസ് പ്രസിഡന്റ് ജയസ്ജോൺ ഉദ്ഘാടനം ചെയ്തു. വികാരി ഫാ.ബിബിൻ ചെറുകുന്നേൽ അദ്ധ്യക്ഷത വഹിച്ചു. .ഗുരുശ്രേഷ്ഠ വി.എ.മാത്തച്ചനെ ആദരിച്ചു. ഫാ.ഗീവർഗീസ് പുക്കുന്നേൽ, ട്രസ്റ്റിമാരായ സി.സി.ബേബി, കെ.വി.പോൾ, ഡിസ്ട്രിക് ഇൻസ്പെക്ടർ പോൾ സി.വറുഗീസ്, ഹെഡ്മാസ്റ്റർ എൻ.സി.പൗലോസ്, വത്സ ഈശോ, ബേബി തോമസ്, കെ.കെ.ജോമോൻ, ഡോ.ജോർജ്കുട്ടി എസ്.മംഗലത്ത്, മേരി വറുഗീസ്, ബിൻസി ബേബി എന്നിവർ പ്രസംഗിച്ചു.