കൊച്ചി: കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ സുവർണജൂബിലി ആഘോഷം 14ന് രാവിലെ കോഴിക്കോട് നടക്കും. സമ്മേളനത്തിൽ തിരുവനന്തപുരത്ത് നടക്കുന്ന തീരസംരക്ഷണസമരത്തിന് പിന്തുണ നൽകും. സമരം കേരളം മുഴുവൻ വ്യാപിപ്പിക്കുന്നതിന് പ്രത്യേക പ്രമേയം അവതരിപ്പിക്കും. ഭരണഘടനയും സാമൂഹികനീതിയും എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സംസ്ഥാനസമ്മേളനം സംഘടിപ്പിക്കുന്നത്. കോഴിക്കോട് രൂപത മെത്രാൻ ഡോ. വർഗീസ് ചക്കാലക്കൽ ഉദ്ഘാടനം ചെയ്യും. കെ.എൽ.സി.എ രൂപതാ പ്രസിഡന്റ് ജോസഫ് പ്ലാറ്റോ പെരേര അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ മുഖ്യപ്രഭാഷണം നടത്തും. മാർച്ച് 26ന് പള്ളുരുത്തിയിൽ നടക്കുന്ന റാലിയോടെ ആഘോഷം സമാപിക്കും.