baga

കൊച്ചി: ഭഗത് സോക്കർ ക്ലബ്ബ് ജനകിയ പങ്കാളിത്തത്തോടു കൂടി സംഘടിപ്പിക്കുന്ന 75-ാം സ്വാതന്ത്ര്യ വാർഷിക ദിനാഘോഷ പരിപാടിയുടെ ലോഗോ മേയർ എം. അനിൽകുമാർ പ്രകാശനം ചെയ്തു. മേയറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷൻ വി.എ. ശ്രീജിത്ത്, ഭഗത് സോക്കർ ക്ലബ്ബ് സെക്രട്ടറി വി.പി.ചന്ദ്രൻ , ജെയിംസ് മാത്യു, ടൈറ്റസ് കൂടാരപ്പിളളി , മാർട്ടിൻ പയ്യപ്പിള്ളി തുടങ്ങിയവർ സംസാരിച്ചു. സ്വാതന്ത്ര സന്ദേശ യാത്ര, ആയിരം ഫുട്‌ബാൾ താരങ്ങൾ അണിനിരക്കുന്ന പെനാൽറ്റി ഷൂട്ടൗട്ട് , ഫുട്‌ബാൾ ടൂർണ്ണമെന്റ് തുടങ്ങി വിവിധ പരിപാടികൾ ഇതോടനുബന്ധിച്ചു നടക്കുമെന്ന് സംഘാടകർ അറിയിച്ചു.