മൂവാറ്റുപുഴ: വ്യാപാരി വ്യവസായി ഏകോപന സമിതി പേഴക്കാപ്പിള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വ്യാപാരി ദിനമാചരിച്ചു. യൂണിറ്റ് പ്രസിഡന്റ്‌ പി.എ.കബീർ പതാക ഉയർത്തി. യോഗത്തിൽ യൂണിറ്റ് ജനറൽ സെക്രട്ടറി പി.സി.മത്തായി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റുമാരായ കെ.ഇ.ഷാജി, പി.എം.നവാസ്, ടി.എൻ.മുഹമ്മദ്‌ കുഞ്ഞ്, സെക്രട്ടറിമാരായ രാജേഷ് കുമാർ, കെ.എ.നൗഷിർ, ട്രഷറർ എം.എ.നാസർ, വനിതാ വിംഗ് പ്രസിഡന്റ്‌ സുലേഖ അലിയാർ, യൂത്ത് വിംഗ് പ്രസിഡന്റ്‌ അനസ് കൊച്ചുണ്ണി, ഷാഫി മുതിരക്കാലയിൽ, മിനി ജയൻ, അലീമ സൈത് തുടങ്ങിയവർ നേതൃത്വം നൽകി.

.