
കാലടി : ക്വിറ്റ് ഇന്ത്യ ദിനാചരണത്തോടനുബന്ധിച്ച് സ്വാതന്ത്ര്യ സമര സേനാനിയായ മഞ്ഞപ്ര മേരിഗിരി ഒഴുപ്പിള്ളിയിൽ മേക്കാടൻ പൈലി പൗലോയെ അഡീഷ്ണൽ ജില്ലാ മജിസ്ട്രേറ്റ് ഷാജഹാൻ ആദരിച്ചു. തഹസിൽദാർ സുനിൽ മാത്യു, വില്ലേജ് ഓഫീസർ ബിജു കെ.വി., ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അൽഫോൻസാ ഷാജൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.