മരട്: ലൈഫ് പദ്ധതി ഗുണഭോക്തൃ ലിസ്റ്റ് വാർഡ് സഭാ അംഗീകാരം നേടുന്നതിനായി മരട് നഗരസഭയിലെ എല്ലാ ഡിവിഷനുകളിലും ഇന്ന് ഓൺലൈനായി വാർഡ് സഭായോഗങ്ങൾ ചേരും. രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് വാർഡ് സഭായോഗങ്ങൾ. ഗൂഗിൾ മീറ്റ് ലിങ്കുകൾ അതത് ഡിവിഷൻ കൗൺസിലർമാർ ഷെയർ ചെയ്യും. എല്ലാവരും വാർഡ് സഭയിൽ പങ്കെടുക്കണമെന്ന് നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ പറഞ്ഞു.