പറവൂർ: വടക്കേക്കര വ്യാപാരിവ്യവസായി അസോസിയേഷന്റെ നേതൃത്വത്തിൽ വ്യാപാരിദിനത്തോടനുബന്ധിച്ച് ക്ഷേമപദ്ധതിക്ക് തുടക്കംകുറിച്ചു. വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ബി. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമനിധി വിതരണം പറവൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. സനീഷും കലാകാരന്മാരെ ആദരിക്കൽ നടൻ രാജേഷ് പറവൂരും നിർവഹിച്ചു. ലൈജു ജോസഫ്, ബീന രത്നൻ, സി.കെ. ബിജു, വി.എസ്. സുനിൽകുമാർ, ടി.കെ. സുമൻ തുടങ്ങിയവർ സംസാരിച്ചു.