
കാലടി: യൂത്ത് കോൺഗ്രസ് സ്ഥാപക ദിനത്തോടാനുബന്ധിച്ച് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീമൂലനഗരം, തൃക്കണിക്കാവ്, കൊണ്ടോട്ടി, പാറത്തെറ്റ, ശ്രീഭൂതപുരം യൂണിറ്റുകളിലും പതാക ഉയർത്തി. ശ്രീമൂലനഗരത്ത് ഡി.സി.സി സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ ക്വിറ്റ് ഇന്ത്യാ ദിനാചരണം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജിനാസ് ജബ്ബാർ പതാക ഉയർത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.വി സെബാസ്റ്റ്യൻ , പഞ്ചായത്ത് പ്രസിഡന്റ് കെ.സി മാർട്ടിൻ തുടങ്ങിയവർ സംസാരിച്ചു.