പെരുമ്പാവൂർ:പ്രളയക്കെടുതിക്കിടെ രോഗിക്ക് സഹായവുമായി ഒക്കൽ സർവീസ് സഹകരണ ബാങ്ക്. ഒക്കൽ തുരുത്തിലെ വിളങ്ങാട്ടിൽ കുട്ടപ്പന്റെ മകൻ ദാമോദരനാണ് ബാങ്ക് ഒരു കൈ സഹായവുമായെത്തിയത്.

ഡാം തുറന്നു വിട്ടതിനാൽ തുരത്തിലെ ചപ്പാത്ത് മുങ്ങിയിരിക്കുകയാണ്. ഇതോടെ തുരുത്ത് നിവാസികളുടെ യാത്രാമാർഗം അടഞ്ഞു. ഈ സമയത്താണ് രോഗിയായ ദാമോദരൻ ഓക്‌സിജൻ കിട്ടാതെ വിഷമിച്ചത്. രോഗിയെ പുഴ കടത്താൻ ബുദ്ധിമുട്ടാണെന്നറിയിച്ച ഉടൻ ഒക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ഡി.ഷാജി ബാങ്കിന്റെ ക്ലിനിക്കിലെ ഡോക്ടർ സുമയ്യ പർവ്വിനേയും സ്റ്റാഫിനേയും നഴ്‌സ് സിബി സണ്ണിയേയും സൊസൈറ്റിയുടെ വാഹനത്തിൽ കടവിലെത്തിച്ചേശേഷം ബോട്ടിൽ തുരുത്തിലേക്ക് കൊണ്ടുപോയി. ഡോക്ടറുടെ ചികിത്സ ദാമോദരന്റെ ജീവൻ രക്ഷിക്കുകയും ചെയ്തു. വാർഡ് അംഗം അമൃതാ സജിൻ, പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പിള്ളി എന്നിവരും വിവരം അറിഞ്ഞ് സ്ഥലത്തെത്തിയിരുന്നു.