പറവൂർ: നശാമുക്ത് ഭാരത് അഭിയാനും സാമൂഹ്യനീതി വകുപ്പും സംയുക്തമായി കുടുംബശ്രീ അംഗങ്ങൾക്കായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. വിൻസന്റ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ ഗിരിജ ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.കെ. രമാദേവി, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ വിജി വിനോദ്, സാജിത റഷീദ് എന്നിവർ സംസാരിച്ചു. എക്സൈസ് സിവിൽ ഓഫീസർ എസ്.എ. സനിൽ ക്ലാസെടുത്തു.