തോപ്പുംപടി: തോപ്പുംപടിയിലെ മുത്തു മെഡിക്കൽ ഷോപ്പിലുണ്ടായ അഗ്നിബാധയിൽ ലക്ഷങ്ങളുടെ നഷ്ടം. ഇന്നലെ രാവിലെ ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപിടിത്തമുണ്ടായത്. മട്ടാഞ്ചേരി ഫയർഫോഴ്സ് റെസ്ക്യൂ ടീമെത്തി തീയണച്ചതിനാൽ സമീപത്തെ കടകളിൽ അഗ്നി പടരുന്നത് ഒഴിവായി. ഫയർഫോഴ്സ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ എ.ഉണ്ണിക്കൃഷ്ണൻ,അസിസ്റ്റന്റ് ഓഫീസർ എം.ആർ.മഹേഷ് ,റസ്ക്യൂ ഓഫീസർമാരായ വൈ.നിബു, മനു പ്രദീപ്, വി.കെ.നിഷാന്ത്, എം.ആർ.റഫീക് എന്നിവർ നേതൃത്വം നൽകി.