കൊച്ചി: 'ഫാസിസം ക്വിറ്റ് ഇന്ത്യ, കോർപ്പറേറ്റിസം ക്വിറ്റ് ഇന്ത്യ ’ എന്ന മുദ്രാവാക്യം ഉയർത്തി ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് ക്വിറ്റ് ഇന്ത്യാ ദിനം ആചരിച്ചു. എറണാകുളം ഹൈക്കോടതി ജംഗ്ഷനിൽ നടന്ന ദിനാചരണം സംസ്ഥാന സെക്രട്ടറിയേറ്റംഗം ബൈജു മേനാച്ചേരി ഉദ്ഘാടനം ചെയ്തു.
ആരിഫാ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ. സാം ഐസക് പൊതയിൽ, സുരേഷ് കരട്ടേടത്ത്, അനീഷ് പി.എ, രേണുക മണി, റോണി ദേവസി, സാംസൺ തുടങ്ങിയവർ സംസാരിച്ചു.