കൊച്ചി: ക്വിറ്റ് ഇന്ത്യാ ദിനം ക്വിറ്റ് എൽ.ഡി.എഫ് സർക്കാർ ദിനമായി നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന വ്യാപകമായി ആചരിച്ചു. ജില്ലാ തല ഉദ്ഘാടനം നാഷണലിസ്റ്റ് കേരള കോൺഗ്രസ് ചെയർമാൻ കുരുവിള മാത്യൂസ് നിർവഹിച്ചു. സമസ്ത മേഖലയിലും ദയനീയമായി പരാജയപ്പെട്ട എൽ.ഡി.എഫ് സർക്കാരിന് അധികാരത്തിൽ തുടരാനുള്ള ധാർമ്മികമായ അവകാശം നഷ്ടപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ജോയി ഇളമക്കര അദ്ധ്യക്ഷത വഹിച്ചു.