gp

കൊച്ചി: ആസാദി കാ അമൃത് മഹോത്സവ് കാമ്പയിനോടനുബന്ധിച്ച് തിരഞ്ഞെടുത്ത സാംസ്‌കാരിക ബ്രാൻഡ് അംബാസഡർമാരിൽ മലയാളി താരം ഗോവിന്ദ് പദ്മസൂര്യയും. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായാണ് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം 75 ബ്രാൻഡ് അംബാസഡർമാരെ തിരഞ്ഞെടുത്തത്. യുവ തലമുറയെ സ്വാധീനിക്കാൻ കഴിയുന്ന വ്യക്തിത്വമെന്ന നിലയിലാണ് ഗോവിന്ദ് പദ്മസൂര്യയെ അംബാസിഡറായി തിരഞ്ഞെടുത്തത്. മുംബൈയിൽ നടന്ന ചടങ്ങിൽ ഗോവിന്ദ് പദ്മസൂര്യ ഇത് സംബന്ധിച്ച സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. കേരളത്തിൽ നിന്ന് ജോസ് അന്നംകുട്ടി ജോസ്, അപർണ തോമസ് എന്നിവരെയും ബ്രാൻഡ് അംബാസഡർമാരായി തിരഞ്ഞെടുത്തിട്ടുണ്ട്. രാജ്യത്തുടനീളം നടക്കുന്ന വിവിധ സാംസ്‌കാരിക പരിപാടികളിൽ യുവതലമുറയെ ആകർഷിക്കുകയാണ് ലക്ഷം.