പട്ടിമറ്റം: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പട്ടിമ​റ്റം യൂണി​റ്റിന്റെ നേതൃത്വത്തിൽ വ്യാപാരിദിനം ആഘോഷിച്ചു. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗവും യൂണി​റ്റ് ജനറൽ സെക്രട്ടറിയുമായ ​ടി.പി. അസൈനാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.വി. ഗോപാലൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റുമാരായ വി.ജി.ബിനുകുമാർ, എൻ.പി. ബാജി, ടി.വി.ബാബുരാജ്, ജോയിന്റ് സെക്രട്ടറിമാരായ ഷിജു പൗലോസ്, കെ.കെ.ബഷീർ, കെ.വി.അലിയാർ യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി വി.ജി.പ്രദീഷ്, യൂണിറ്റ് പ്രസിഡന്റ് സി.കെ. ഷംസുദീൻ, സെക്രട്ടറി വി.എസ്.അനിൽ, ട്രഷറർ വർഗീസ് ഐസക്ക്, ഗ്രേസി ബാബു തുടങ്ങിയവർ സംസാരിച്ചു. കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന പുന്നോർക്കോട് വടക്കെവാര്യത്ത് പദ്മകുമാറിന്റെ ചികിത്സാ ചെലവിനുള്ള ആദ്യ ഗഡു 25000 രൂപ കൈമാറി.