തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്ത് മർച്ചന്റ്സ് യൂണിയന്റെ അഭിമുഖ്യത്തിൽ തെക്കൻ പറവൂർ വ്യാപാര ഭവനിൽ വ്യാപാരി ദിനാഘോഷം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.വി.സജീവ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിസന്റ് എസ്.എ. ഗോപി ചികിത്സാ സഹായവിതരണം നടത്തി. മുൻകാല പ്രർത്തകരെ സമ്മേളനത്തിൽ ആദരിച്ചു. ദേശീയ പതാക സമർപ്പണം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.വി. പ്രകാശൻ നിർവഹിച്ചു. ജനറൽ സെക്രട്ടറി സന്തോഷ് ജോസഫ്, ട്രഷർ എൻ.ആർ. ഷാജി നാല്കണ്ടത്തിൽ, മോൻസി, പാർത്ഥൻ കുമാരമംഗലം എന്നിവർ സംസാരിച്ചു.