
ആലുവ: ക്ഷേത്ര ഭരണം വിശ്വാസികളെ ഏല്പിക്കമെന്നാവശ്യപെട്ട് ക്ഷേത്ര വിമോചന സമര സമിതി ഹിന്ദുഐക്യവേദി ആലുവ മഹാദേവ ക്ഷേത്രം അമിനിസ്‌ട്രേറ്റ്രീവ് ഓഫീസിനു മുമ്പിൽ സംഘടിപ്പിച്ച നാമജപം കേരള ക്ഷേത്ര സംരക്ഷണ സമിതി മേഖലാ സമിതി അംഗം എസ്. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം.സി. അയ്യപ്പൻ കീഴ്മാട് അദ്ധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി താലൂക്ക് ജനറൽ സെക്രട്ടറി കെ.പി. തൃദീപൻ, സെക്രട്ടറി കെ.ജി. ഹരിദാസ്, വി.ആർ. അനിൽകുമാർ, എം.ജി. ബാബു, ക്ഷേത്രസംരക്ഷണ സമിതി ജില്ലാ സെക്രട്ടറി എൻ. അനിൽകുമാർ, ശശി തുരുത്ത്, ടി.യു. മനോജ് തുടങ്ങിയവർ സംസാരിച്ചു.