കളമശേരി: കുസാറ്റ് ഷിപ്പ് ആൻഡ് ടെക്നോളജി വകുപ്പിലെ പൂർവവിദ്യാർഥി സംഘടനയായ ഷിപ് ടെക്നോളജി അലുമ്നി സൊസൈറ്റി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമുദ്ര സാങ്കേതിക ശാസ്ത്ര സെമിനാർ ഡിംസ് 2022ന് തുടക്കം.

വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. കപ്പൽശാല ചെയർമാൻ മധു എസ്. നായർ, കുസാറ്റ് വൈസ് ചാൻസലർ ഡോ.കെ. എൻ. മധുസൂദനൻ, റിയർ അഡ്മിറൽ സുഭീർ മുഖർജി റോയൽ ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് നേവൽ ആർക്കിടെക്സ് സി.ഇ.ഒ. റിന ക്രിസ് ബോയ്ഡ്, കൊച്ചിൻ മേയർ എം.അനിൽകുമാർ, ദോസ്താസ് അദ്ധ്യക്ഷൻ ആഷിക് സുബഹാനി, സെക്രട്ടറി ശങ്കർ വിജി എന്നിവർ പ്രസംഗിച്ചു.