മൂവാറ്റുപുഴ: സംസ്ഥാന പാതയുടെ ഭാഗമായുള്ള ആവോലി വാഴാട്ടു വളവിലെ വെള്ളക്കെട്ടിന് പരിഹാരം. വളവിനു സമീപത്തെ ഓടയിലേയ്ക്ക് വർഷങ്ങളായി വളർന്നിറങ്ങിയ മരത്തിന്റെ വേരുകൾ മുറിച്ചുനീക്കി ചെളിയും മണ്ണും കോരിയാണ് വെള്ളമൊഴുക്ക് സാധ്യമാക്കിയത്.

മൂവാറ്റുപുഴ ഭാഗത്തേക്കുള്ള

വാഹനങ്ങൾ ഇവിടത്തെ വളവു തിരിയുമ്പോൾ റോഡിലെ വെള്ളക്കെട്ടിൽ അകപ്പെടുക പതിവായിരുന്നു. ഓട പൂർണമായും സ്ലാബിട്ട് മൂടിയിരുന്നതിനാൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടിരുന്നില്ല. വെള്ളക്കെട്ട് പ്രശ്നം ശ്രദ്ധയിൽ പെടുത്തുമ്പോൾ വളവിനോടു ചേർന്നുള്ള ഓടയിലെ മണ്ണും ചെളിയും നീക്കം ചെയ്ത് റോഡിലെ വെള്ളം ഓടയിലിറക്കുന്ന താത്കാലിക പരിഹാരമാണ് പൊതുമരാമത്ത് അധികൃതർ കണ്ടെത്തിയിരുന്നത്. ആവോലി പഞ്ചായത്തിലെ ഓടകൾ ശുചീകരിക്കാൻ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് ഷെൽമി ജോൺസ് അറിയിച്ചു.