senthilkumar

ആലുവ: സ്വാതന്ത്ര്യത്തിന്റെ 75 -ാം വർഷിക ആഘോഷങ്ങളോടനുബന്ധിച്ച് യുവമോർച്ച ആലുവ മണ്ഡലം പ്രസിഡന്റ് വൈശാഖ് രവീന്ദ്രൻ നയിച്ച ഇരുചക്രവാഹന തിരംഗ യാത്ര ബി.ജെ.പി.ആലുവ മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ ദേശീയ പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ചൂർണ്ണിക്കര, എടത്തല, കീഴ്മാട് എന്നീ പഞ്ചായത്തുകളിൽ സഞ്ചരിച്ച് ഗാന്ധി സ്ക്വയറിൽ സമാപിച്ചു. തുടർന്ന് പദയാത്രയായി റയിൽവേ സ്‌റ്റേഷൻ സ്‌ക്വയറിലെത്തി. സമാപന സമ്മേളനം യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ദിനിൽ ദിനേശ് ഉദ്ഘാടനം ചെയ്തു. നേതാക്കളായ പ്രദീപ് പെരുംപടന്ന, രമണൻ ചേലാക്കുന്ന്, കെ.ആർ. റെജി, അപ്പു മണ്ണാച്ചേരി, ബേബി നമ്പേലി, ശ്രീവിദ്യ ബൈജു, ഹരിലാൽ, ഉണ്ണിമായ, വിനൂപ് ചന്ദ്രൻ, അഖിൽ നൊച്ചിമ, പി.കെ. ബാബു, പി.കെ. മഹേശൽ തുടങ്ങിയവർ പ്രസംഗിച്ചു.