
കൊച്ചി: പൈപ്പ് ഫീൽഡ് ഗ്രൂപ്പ് ഒഫ് കമ്പനികളുടെ സ്ഥാപകനും ചെയർമാനുമായ പാലാരിവട്ടം നോർത്ത് ജനതറോഡ് പൈപ്പ്ഫീൽഡിൽ പടിഞ്ഞാറയിൽ പി. ഭാസ്‌കരൻ (75) നിര്യാതനായി.സംസ്കാരം നടത്തി.
പൈപ്പ് ഡിസ്ട്രിബ്യൂട്ടേഴ്‌സ്,പൈപ്പ് ഫീൽഡ്,റൂഫ്‌കോ ട്രേഡിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ്,റൂഫ്‌കോ ബിൽഡേഴ്‌സ് ആൻഡ് ഡെവലപ്പേഴ്‌സ്,എക്‌സിം പൈപ്പ്‌സ് പ്രൈവറ്റ് ലിമിറ്റഡ്,പൈപ്പ് ഫീൽഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്,ഫീനിക്‌സ് കാർസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്,ജെം ഫിനിക്സ് ഒാട്ടോ പ്രൈവറ്റ് ലിമിറ്റഡ്,ഫിനിക്സ് മൊബൈക്സ്,കാർമേറ്റ് കാർകെയർ അബുദാബി,റെഡ് ഫോക്സ് ഓട്ടോ കെയർ,റാസൽഖൈമ എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ്.
എറണാകുളം മർച്ചന്റ്‌സ് യൂണിയൻ പ്രസിഡന്റ്,ചേംബർ ഒഫ് കൊമേഴ്‌സ് പ്രസിഡന്റ്,വിവ കേരള ഫുട്‌ബാൾ ക്ലബ്ബ് ചെയർമാൻ,എറണാകുളം രാമവർമ്മ ക്ലബ് പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: വനജ ഭാസ്‌കരൻ. മക്കൾ: അജിത് ഭാസ്‌കരൻ,ഡോ. ഷീന പ്രശാന്ത്. മരുമക്കൾ: ഡോ. പ്രശാന്ത് ധനപാലൻ,അനുപമ അജിത്.