മൂവാറ്റുപുഴ: കാറിടിച്ച് സിഗ്നൽ ലൈറ്റ് തകർന്നു. മൂവാറ്റുപുഴ പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെ സിഗ്നൽ ലൈറ്റാണ് കാറിടിച്ച് തകർന്നത്. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. പെരുമ്പാവൂർ ഭാഗത്തു നിന്ന് കോട്ടയം ഭാഗത്തേക്ക് വന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. വാഹനത്തിലുണ്ടായിരുന്ന രണ്ട് പേരെയും നിസാര പരിക്കുകളോടെ മൂവാറ്റുപുഴ സെന്റ് ജോർജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.