കൊച്ചി: ബി.പി.സി.എൽ മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള സമരം വിജയിപ്പിക്കാൻ ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റിയോഗം തീരുമാനിച്ചു. ദ്വിദിന ദേശീയ പണിമുടക്കിൽ പങ്കെടുത്ത റിഫൈനറി തൊഴിലാളികളുടെ എട്ടുദിവസത്തെ ശമ്പളം പിടിച്ചുവച്ച നടപടിയിൽ പ്രതിഷേധിച്ചാണ് 18 മുതൽ 20 വരെ ബി.പി.സി.എല്ലിൽനിന്നുള്ള പെട്രോളിയം ഉത്പന്നനീക്കം സ്തംഭിപ്പിച്ചുള്ള സമരം. പ്രക്ഷോഭത്തിനുമുമ്പ് വിവിധയിടങ്ങളിൽ പ്രതിഷേധയോഗങ്ങളും 15 മുതൽ റിഫൈനറി ഗേറ്റിൽ റിലേസത്യാഗ്രഹ സമരവും നടത്തും.