കൂത്താട്ടുകുളം: യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യാദിന അനുസ്മരണവും യൂത്ത് കോൺഗ്രസ് ജന്മദിനവും ആചരിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിനേഷ് ജോർജിന്റെ അദ്ധ്യക്ഷതയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി ജോൺ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് പ്രിൻസ് പോൾ ജോൺ ക്വിറ്റ് ഇന്ത്യാ ദിന അനുസ്മരണ സന്ദേശം നൽകി. കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ ബോബൻ വർഗീസ്, ബോബി അച്ചുതൻ, പി.സി.ഭാസ്കരൻ, സിബി കൊട്ടാരം, വിചാർവി ഭാഗ് നിയോജക മണ്ഡലം ചെയർമാൻ മർക്കോസ് ഉലഹന്നൻ,കെ.സി.ഷാജി, ജോമി മാത്യു, ജിജോ ടി.ബേബി, ടി.എസ്.സാറ ,കെൻ കെ.മാത്യു, എ. ജെ.കാർത്തിക്, ഗ്രിഗറി എബ്രഹാം, റാഫേൽ വൻനിലം, അജു ചെറിയാൻ, വിൽസൺ ആത്താനി, അമൽ സജീവൻ , ജിൻസ് വി.സ്കറിയ, അമൽ ജേക്കബ് മോഹൻ, സുമേഷ്, സോജോ ജോസ് , ജിൻസ് ജോയി എന്നിവർ പ്രസംഗിച്ചു.