പറവൂർ: പറവൂർ ടൗൺ മർച്ചന്റ്സ് അസോസിയേഷനും താലൂക്ക് മർച്ചന്റ്സ് വെൽഫെയർ സൊസൈറ്റിയും സംയുക്തമായി വ്യാപാര ദിനം ആചരിച്ചു. പി.ടി.എം.എ പ്രസിഡന്റ് കെ.ടി. ജോണി പതാക ഉയർത്തി വ്യാപാരി ദിന സന്ദേശം നൽകി. മർച്ചന്റ്സ് സൊസൈറ്റി പ്രസിഡന്റ് എം.ജി. വിജയൻ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്. ശ്രീനിവാസ്, അൻവർ കൈതാരം, കെ.എ. ജോഷി, ടി.വി. ജോഷി, ടി. ശാന്തമ്മ, എ.എസ്. മനോജ് തുടങ്ങിയവർ സംസാരിച്ചു. വ്യാപാരിദിനത്തോടനുബന്ധിച്ച് മധുരപലഹാര വിതരണവും നടന്നു.