വൈപ്പിൻ: വൈപ്പിൻ മണ്ഡലത്തിലെ കുഴുപ്പിള്ളി, എടവനക്കാട് പഞ്ചായത്തുകളിൽ റോഡ്, കലുങ്ക് നിർമ്മാണ പ്രവൃത്തികൾക്ക് 47 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. അറിയിച്ചു. നിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. തദ്ദേശ വിഭാഗം നിർവ്വഹണ ചുമതല വഹിക്കും.
കുഴുപ്പിള്ളി 7-ാം വാർഡിലെ അരങ്ങിൽ തോട് റോഡ് നിർമ്മിക്കാൻ 17 ലക്ഷം രൂപയും 9-ാം വാർഡിലെ പ്രിയദർശിനി റോഡിൽ കലുങ്ക് നിർമ്മിക്കാൻ 10 ലക്ഷം രൂപയുമാണ് അനുവദിച്ചത്. എടവനക്കാട് പഞ്ചായത്ത് 4-ാം വാർഡിലെ താണിയത്ത് കമ്പിത്താഴം റോഡിൽ റീ ടാറിംഗിനും ഒപ്പം കലുങ്ക് നിർമ്മിക്കുന്നതിനും 20 ലക്ഷം രൂപയാണ് അനുവദിച്ചത്.