പറവൂർ: പെരുമ്പടന്ന എസ്.എൻ.ഡി.പി ശാഖയിലെ ഡോ. നടരാജഗുരു സ്മാരക പ്രാർത്ഥന കുടുംബ യൂണിറ്റിന്റെ അഞ്ചാമത് വാർഷിക പൊതുയോഗം പല്ലേക്കാട്ട് ജോഷിയുടെ വസതിയിൽ നടന്നു. പറവൂർ യൂണിയൻ വൈസ് പ്രസിഡന്റ് ഷൈജു മനയ്ക്കപ്പടി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ശാന്താ മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോഷി ശാന്തി മുഖ്യപ്രഭാഷണം നടത്തി. പി.ബി. ജോഷി, ഗീത അയ്യർ തുടങ്ങിയവർ സംസാരിച്ചു.