പറവൂർ: സ്വതന്ത്ര സമരസേനാനിയും മുൻ കെ.പി.സി.സി അംഗവുമായ പരേതനായ ഐ. ദാസിന്റെ പറയകാടുള്ള വസതിയിൽ ക്വിറ്റ് ഇന്ത്യാദിനത്തിൽ ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് സന്ദർശിച്ചു. കോൺഗ്രസ് നേതാക്കളായ കെ.പി. ധനപാലൻ, ദീപക് ജോയ്, എം.ടി. ജയൻ, ജോസഫ് ആന്റണി, പി.എസ്. രഞ്ജിത്ത്, രമേഷ് ഡി. കുറുപ്പ്, ഡെന്നി തോമസ് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. ഐ ദാസിന്റെ മകനും കോൺഗ്രസ് നേതാവുമായ പി.ഡി. സന്തോഷിനെ ഡി.സി.സി പ്രസിഡന്റ് പൊന്നാട അണിയിച്ചു ആദരിച്ചു.